കീഴ്വായ്പൂര് കിഴക്കേക്കരയിൽ തീപിടിത്തം

കീഴ്വായ്പൂര് കിഴക്കേക്കരയിൽ തീപിടിത്തം. കീഴ്വായ്പൂര് കിഴക്കേക്കര സ്കൂളിനുസമീപം പയറ്റുകാലായിൽ ജോസിന്റെ പുരയിടത്തിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് തീപിടിച്ചത്. ഈ പറമ്പിൽ വെട്ടിയ പാഴ്‌മരങ്ങളുടെ അവശിഷ്ടങ്ങൾക്ക് തീയിട്ടപ്പോൾ സ്കൂൾ വളപ്പിലേക്കും തീ പടരുകയായിരുന്നു.

അരയേക്കറോളം സ്ഥലം കത്തിനശിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും ഏറെ പണിപ്പെട്ടാണ് കൂടുതൽ സ്ഥലത്തേക്ക് പടരാതെ തീ അണച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ