എഴുമറ്റൂർ വിഷു പടയണി ചൂട്ടുവെയ്പ് ഇന്ന്

 എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളിക്ഷേത്രത്തിലെ വിഷു പടയണി ഉത്സവം ഏപ്രിൽ ഒൻപതിന് തുടങ്ങും. തന്ത്രി രാകേഷ് നാരായണൻ ഭട്ടതിരി, മേൽശാന്തി വിപിൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ആദ്യദിവസം രാവിലെ 8 മുതൽ അഖണ്ഡനാമജപം നടക്കും. രാത്രി 9.30-ന് പടയണിക്ക് ചൂട്ടുവെയ്ക്കും. തപ്പും കൈമണിയും, ഗണപതിക്കോലം, പഞ്ച കോലം, അടവി, ഇടപ്പടയണി, വിഷുപ്പടയണി എന്ന ക്രമത്തിൽ തുടർന്നുള്ള രാവുകളിൽ പടയണി അരങ്ങേറും. ദിവസവും കലാപരിപാടികളുമുണ്ട്.

വലിയ പടയണി ദിവസമായ 15-ന്‌ വൈകീട്ട് നാലിന് ഉപ്പൻമാവ് ശ്രീഭദ്രകാളിക്ഷേത്രത്തിൽനിന്ന്‌ കാളകെട്ട് എതിരേൽപ്പ്, ഏഴിന് വായനശാലക്കവലയിൽ കണ്ണച്ച തേവരുടെ കാണിക്ക മണ്ഡപത്തിൽനിന്ന്‌ കോലം എതിരേൽപ്പ്, 7.30-ന് സംഗീതപ്പൂമഴ എന്നിവയുണ്ട്. പത്തിന് വിഷുപ്പടയണി തുടങ്ങും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ