തിരുവല്ല കുരിശു കവലയിൽ പ്രവർത്തിക്കുന്ന ഷാ എന്റർപ്രൈസസിന്റെ ഗോഡൗണിന് തീപിടിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഷാ എന്റർപ്രൈസസിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിന് തീ പിടിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു.
തിരുവല്ല ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നി രക്ഷ യൂണിറ്റുകൾ ചേർന്ന് പന്ത്രണ്ടരയോടെ തീ നിയന്ത്രണ വിധേയമാക്കി. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാശനഷ്ടം കണക്കാക്കിട്ടില്ലന്നു സ്ഥാപന ഉടമ പറഞ്ഞു.