തിരുവല്ല എംസി റോഡില്‍ കുറ്റൂര്‍ ആറാട്ടുകടവിനു സമീപം ടയര്‍ പഞ്ചറായതിനേ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ തമിഴ്നാട്ടില്‍ നിന്നും ഏത്തക്കുല കയറ്റിവന്ന ലോറിയിടിച്ച് തിരുനെല്‍വേലി സ്വദേശി മരിച്ചു. ലോറിയുടെ ക്ലീനര്‍ തിരുനെല്‍വേലി രാമചന്ദ്രപുരം സ്വദേശി മുത്താണ് (40) മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. അപകടത്തില്‍പെട്ട ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയ മുത്തിന്റെ മൃതദേഹം അഗ്നിരക്ഷാസേന എത്തി മുന്‍വശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ പനിവേല്‍ മുത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.