ബേക്കറിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

കോട്ടയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മാനേജര്‍ പൊലീസ് പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശി മേബിള്‍ വര്‍ഗീസ്(27) ആണ് അറസ്റ്റിൽ ആയത്. ബില്ലില്‍ കൃതൃമം കാണിച്ചും ഗൂഗിള്‍ പേ ക്യൂആര്‍ കോഡ് മാറ്റി വച്ചുമൊക്കെയാണ് മേബിള്‍ പണം തട്ടിയത്. സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളുള്ള ബേക്കറിയുടെ കോട്ടയം ടൗണ്‍ ബ്രാഞ്ചിന്റെ മാനേജരായിരുന്നു തട്ടിപ്പ് നടത്തിയ മേബിള്‍. 

www.mallappallylive.com

കണക്കില്‍ പൊരുത്തക്കേട് സംശയിച്ച് ഉടമ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാള്‍ പണം തിരിമറി നടത്തിയതായി കണ്ടെത്തിയത്. 

ജോലി ചെയ്തിരുന്ന കാലയളവില്‍ ബേക്കറി സാധനങ്ങള്‍ ബില്ലില്‍ ചേര്‍ക്കാതെ വില്പന നടത്തിയും ബേക്കറിയുടെ ഗൂഗിള്‍ പേ ക്യൂആര്‍ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വച്ചുമെക്കെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇത് കൂടാതെ സാധനങ്ങളുടെ വില കുറച്ചു കാണിച്ച് വ്യാജ രേഖകളുണ്ടാക്കിയും പണം തട്ടിയതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി.

കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ യൂ ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച് എന്നിവരുടെ  നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ