തെള്ളിയൂർ കണ്ണംപാറ കെ.ആർ.വിജയന്റെ ആടിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. പുരയിടത്തിൽ കെട്ടിയിരുന്ന ആടിന്റെ നിലവിളി കേട്ട് വീട്ടുകാർ ഓടി എത്തിയപ്പോൾ കഴുത്തിൽ മുറിവേറ്റ നിലയിലാണ് കണ്ടത്. ഒന്നരവയസ്സുള്ള പെണ്ണാടാണ് ചത്തത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട ഇവിടെ തെരുവുനായശല്യം വർധിച്ചിരിക്കുകയാണ്.