ബൈക്ക് മോഷണം: തിരുവല്ല സ്വദേശികൾ അറസ്റ്റിൽ

 


കോട്ടയം ജില്ലയിൽ ബൈക്ക് മോഷണം നടത്തിവന്ന മൂന്നംഗസംഘം പോലീസ് പിടിയിൽ. തിരുവല്ല കാട്ടുക്കര പാലത്തിനുസമീപം മറ്റത്തായിൽ വീട്ടിൽ രാഹുൽമോൻ (28), തിരുവല്ല ചാത്തമല പ്ലാച്ചിക്കൽ വീട്ടിൽ ജസ്റ്റിൻ ബിജു (19), തിരുവല്ല കാട്ടുക്കാര പാലത്തിനു സമീപം തോട്ടുപുറത്ത് വടക്കേതിൽ വീട്ടിൽ വിഷ്ണു പ്രസാദ് (23) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി പെരുന്നയിലുള്ള വീട്ടുമുറ്റത്തിരുന്ന മോട്ടോർസൈക്കിൾ രാത്രി മോഷണംപോയതിനെ തുടർന്നുള്ള അന്വേഷണത്തിനിടെയാണ് പ്രതികൾ പിടിയിലായത്.

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ മാരായ ജയകൃഷ്ണൻ, പ്രസാദ്, എ.എസ്.ഐ രതീഷ്, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ.മുരളി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും   റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ