കറുകച്ചാലിൽ മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

 കറുകച്ചാൽ ബസ്റ്റാൻഡ് സമീപം ഉള്ള ഹോട്ടലിൽ മോഷണം നടത്തിയ കേസിൽ ഇവിടുത്തെ ജീവക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം പെരിങ്ങമല കൊല്ലരുകോണം ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ രതീഷ് കുമാർ എം.ബി (42)എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിനെ കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രീൻ ഹൗസ് എന്ന ഹോട്ടലിൽ നിന്നും മൊബൈൽ ഫോണും, ടാബും, ഹോട്ടലിലെ കൗണ്ടർ കുത്തി തുറന്ന് പണവും അപഹരിച്ച് കടന്നു കളയുകയായിരുന്നു.

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അനേഷണം നടത്തുകയും. മോഷ്ടാവിനെ തൃശ്ശൂരിൽ നിന്നും പിടികൂടുകയായിരുന്നു.

ഇയാൾക്ക്‌ നേമം,പാലോട്, കട്ടപ്പന എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ, എസ്.ഐ അനിൽകുമാർ,സി.പി.ഓ മാരായ വിവേക്, സുരേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ