പത്തനംതിട്ട ജില്ലാ കളക്ടറായി എ.ഷിബു ഐഎഎസ് ചുമതലയേറ്റു


പത്തനംതിട്ട ജില്ലയുടെ 37ാമത് ജില്ലാ കളക്ടറായി എ. ഷിബു ഐഎഎസ് ചുമതലയേറ്റു. രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടറെ എഡിഎം ബി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

തുടർന്ന് കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ മുന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ എ. ഷിബുവിന് ചുമതല കൈമാറി. 

ജില്ലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് കളക്ടറായി ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡന്‍,  എന്നിങ്ങനെ എല്ല വിഭാഗക്കാരെയും ഒപ്പം ചേര്‍ത്തുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും ഒരു മാതൃകാജില്ലയാക്കി പത്തനംതിട്ടയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ