വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചു; ചുങ്കപ്പാറ സ്വദേശി പൊലീസ് പിടിയിൽ

 പള്ളിക്കത്തോട് വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ചുങ്കപ്പാറ  സ്വദേശി അറസ്റ്റിൽ. പത്തനംതിട്ട ചുങ്കപ്പാറ സ്വദേശി ജിബിൻ മാർട്ടിൻ ജോൺ (26) ആണ് അറസ്റ്റിലായത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വീട്ടമ്മയുമായി പ്രതി ഫേസ്‌ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം വിവാഹത്തിൽ നിന്നും പിന്മാറിയതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകി. വീട്ടമ്മയുടെ പരാതിയിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ എബി എം.പി , എസ്.ഐ രമേശൻ, എ.എസ്.ഐ റെജി ജോൺ , സി.പി.ഓ മാരായ മധു, പ്രദീപ് അപ്പുക്കുട്ടൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ