മല്ലപ്പള്ളി ബെവ്കോ ഔട്ട്‌ലെറ്റിൽ സംഘര്‍ഷം രണ്ട് പേർക്ക് പരുക്ക്


 മല്ലപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിന് മുന്നിലെ സംഘര്‍ഷത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. ബെവ്കോ ഔട്ട്ലെറ്റിന് മുന്നിൽ വരിനിൽക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. കല്ലുകൊണ്ട് തലയ്ക്ക് ഇടിയേറ്റ യുവാവിന്റെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ.

മല്ലപ്പള്ളി എക്സ്സിയ്‌സ് വാഹനത്തിൽ പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കീഴുവായ്പൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ