മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ ആനിരാജുവിനെ തിരഞ്ഞെടുത്തു. ആനിക്ക് എട്ടും എതിരായി മത്സരിച്ച യു.ഡി.എഫിലെ ജ്ഞാനമണി മോഹന് നാലും വോട്ടും ലഭിച്ചു. എൽ.ഡി.എഫ്.- എട്ട്, യു.ഡി.എഫ്.-അഞ്ച് എന്നതാണ് കക്ഷിനില. യു.ഡി.എഫിന്റെ ഒരുവോട്ട് അസാധുവായി. എൽ.ഡി.എഫ്. മുൻ തീരുമാനപ്രകാരം നിലവിലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.