പത്തനംതിട്ട ജില്ലയിൽ മെയ് ഏഴ് വരെ ഉയർന്ന താപനില. പത്തനംതിട്ടയിൽ 37-39 ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.