റാന്നി പെരുനാട് കക്കാട് ഗവ. എൽപി സ്കൂളിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. 5ന് വൈകിട്ട് 4ന് മുൻപ് അപേക്ഷ നൽകണം. 6ന് 11ന് അപേക്ഷകർ അഭിമുഖത്തിൽ പങ്കെടുക്കണം.
കുമ്പനാട് വട്ടക്കോട്ടാൽ ഗവ. യുപി സ്കൂളിൽ പാർട്‌ടൈം ജൂനിയർ (ഹിന്ദി) അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് ഓഫിസിൽ അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.
എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗെസ്റ്റ് ജൂനിയർ അധ്യാപകരുടെ (ഹിന്ദി, മലയാളം, ബോട്ടണി, സുവോളജി, ഹിസ്റ്ററി) ഒഴിവുകളുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് ഓഫിസിൽ അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കുമ്പഴ എം.പി.വി.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗത്തിൽ സീനിയർ കെമസ്ട്രി അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. എം.എസ്.സി., ബി.എഡ്., സെറ്റ്/ തത്തുല്യ യോഗ്യതയുള്ളവർ ബന്ധപ്പെടുക. ഫോൺ: 9447059620.
തിരുവല്ല കുറ്റൂർ ഗവ.സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. തിങ്കളാഴ്ച ഒരുമണിക്ക് അഭിമുഖം നടക്കും.
പുറമറ്റം വട്ടക്കോട്ടാൽ ഗവ. യു.പി.സ്കൂളിൽ പാർട് ടൈം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 11-ന് സ്കൂൾ ഓഫീസിൽ നടക്കും.