മല്ലപ്പള്ളി പഞ്ചായത്ത് ഡ്രൈവറെ മെമ്പർ മർദിച്ചതായി പരാതി

മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഡ്രൈവറെ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ മർദിച്ചതായി പരാതി. മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ ജീപ്പ്‌ ഡ്രൈവർ നെയ്യാറ്റുങ്കര കപ്രകരക്കാട് പുത്തൻവീട്ടിൽ ടി.അജി (50)ആണ് പരാതി നൽകിയത്. വെള്ളിയാഴ്ച വൈകീട്ട് മല്ലപ്പള്ളി ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ പോർച്ചിൽ വണ്ടിയിടാൻ വന്നപ്പോഴാണ് സംഘർഷം ഉണ്ടായത്. ഇവിടെയിരുന്ന ഒരു ഇരുചക്രവാഹനം മാറ്റുന്നതിനെച്ചൊല്ലി അതിന്റെ ഉടമയും ജീപ്പ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. ഡ്രൈവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

എന്നാൽ താൻ ആരെയും മർദിച്ചില്ലെന്നും, വാക്കേറ്റം അവസാനിപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന് പഞ്ചായത്തംഗം സജി ഡേവിഡ് പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ