പള്ളിക്കൽ പയ്യനല്ലൂർ ഗവ. എച്ച്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ്, ഹിന്ദി, നാച്വറൽ സയൻസ് തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. ഇതിനുള്ള കൂടിക്കാഴ്ച 5ന് ഉച്ചയ്ക്ക് 2ന് നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം.
കുറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഷയത്തിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി നാളെ 1ന് സ്കൂളിൽ എത്തിച്ചേരണം എന്ന് പ്രധാനാധ്യാപിക അറിയിച്ചു.
കുമ്പനാട് വട്ടക്കോട്ടാൽ ഗവ.യുപി സ്കൂളിൽ പാർട്‌ടൈം ജൂനിയർ (ഹിന്ദി) അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 4ന് 11ന് ഓഫിസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
കൂടൽ ജംക്‌ഷൻ ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 2ന്. ടിടിസി, കെ ടെറ്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
കലഞ്ഞൂർ ഇടത്തറ മുഹമ്മദൻ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ മാത്തമാറ്റിക്സ്, ഹിന്ദി തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 4ന് 2ന്.
കോന്നി ജിഎച്ച്എസ്എസിൽ എൽപിഎസ്ടി, യുപിഎസ്ടി, ജൂനിയർ ലാംഗ്വേജ് അറബിക് എൽപി എന്നീ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 12ന്.
എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗെസ്റ്റ് ജൂനിയർ അധ്യാപകരുടെ (ഹിന്ദി, മലയാളം, ബോട്ടണി, സുവോളജി, ഹിസ്റ്ററി) ഒഴിവുകളുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 4ന് 11ന് ഓഫിസിൽ അഭിമുഖത്തിന് എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
പത്തനംതിട്ട ഗവ. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ അധ്യാപകന്റെ (എന്റർപ്രണർഷിപ് ഡവലപ്മെന്റ്) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖത്തിന് 4ന് 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. 9496308338.
ആറന്മുള ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ അധ്യാപകന്റെ (എന്റർപ്രണർഷിപ് ഡവലപ്മെന്റ്) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 4ന് രാവിലെ 11ന് സ്കൂളിൽ നടക്കും. 9446556126.