മല്ലപ്പള്ളി മഞ്ഞത്താനം സെയ്ന്റ് തോമസ് ഓർത്തഡോക്സ് ചാപ്പൽ പെരുന്നാൾ വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് 6.30-ന് ഫാ.ജോൺ ചാക്കോ പ്രസംഗിക്കും. തുടർന്ന് ആശുപത്രിപ്പടി കുരിശിലേക്ക് പ്രദക്ഷിണം നടത്തും. ശനിയാഴ്ച രാവിലെ 8.15-ന് കുർബാന, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.