കീഴ്വായ്പൂര് ശ്രീഭൂതനാഥവിലാസം ഹിന്ദുമത മഹാമണ്ഡലം ഒൻപത് മുതൽ

കീഴ്വായ്പൂര് ശ്രീഭൂതനാഥവിലാസം ഹിന്ദുമത മഹാമണ്ഡലം സമ്മേളനം ഫെബ്രുവരി ഒൻപതിന് തുടങ്ങും. വൈകീട്ട് 6.30-ന് സ്വാമി സത്യാനന്ദ തീർഥപാദർ ഉദ്‌ഘാടനം ചെയ്യും. സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി അധ്യക്ഷതവഹിക്കും. സുധീർ ചൈതന്യ പ്രസംഗിക്കും.

ഫെബ്രുവരി 10 വൈകീട്ട് ആറിന് നദീവന്ദനം നടക്കും. സ്വാമി ചിദാനന്ദഭാരതി സേവാനിധി ഉദ്‌ഘാടനംചെയ്യും. ‌എൻ. പദ്മകുമാർ അധ്യക്ഷതവഹിക്കും. സ്വാമി സത് സ്വരൂപാനന്ദസരസ്വതി പ്രസംഗിക്കും.

ശ്രുതി ശ്യാം പാലക്കാട്, വിദ്യാസാഗർ ഗുരുമൂർത്തി, എം.ഡി.ദിനേശ് കുമാർ, ഗോപാലകൃഷ്ണ വൈദിക് എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് ഏഴിന് പ്രസംഗിക്കും. ഫെബ്രുവരി 14 വൈകീട്ട് ഏഴിന് കലാപരിപാടികൾ, 9.30-ന് അന്നദാനം എന്നിവ നടക്കും. 15 വൈകീട്ട് 5.30-ന് നാരായണീയ പാരായണം. വൈകീട്ട് ഏഴിന് ശാരദാനന്ദ സരസ്വതി വനിതാസമ്മേളനം ഉദ്‌ഘാടനംചെയ്യും. എഴുമറ്റൂർ ഗീത മോഹൻ അധ്യക്ഷതവഹിക്കും.

സമാപന ദിവസമായ ഫെബ്രുവരി 16 രാവിലെ ഒൻപതിന് ബാലസമ്മേളനം തുടങ്ങും. 12-ന് അരുൺ മോഹൻ ക്ലാസെടുക്കും. ഒന്നിന് സമൂഹസദ്യ തുടങ്ങും. വൈകീട്ട് ഏഴിന് ചേരുന്ന സമാപനയോഗം വാഴൂർ തീർഥപാദാശ്രമ സെക്രട്ടറി ഗീതാനന്ദ ഉദ്‌ഘാടനംചെയ്യും. സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ അധ്യക്ഷത വഹിക്കും. സ്വാമി വേദാമൃതാനന്ദപുരി പ്രസംഗിക്കും. ഗാനമേള, അന്നദാനം എന്നിവയോടെ സമ്മേളനം സമാപിക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് എസ്.ബി. വേണുഗോപാൽ, എൻ. പദ്മകുമാർ, പി.ടി. മോഹനൻ, പി.ആർ. അരുൺ, രാജശേഖരക്കുറുപ്പ് എന്നിവർ പറഞ്ഞു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ