കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ചത്; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്


കറുകച്ചാലിൽ കാറിടിച്ച് യുവതി മരിച്ചത് ക്വട്ടേഷൻ കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. കൂത്രപ്പള്ളി വേട്ട മലയ്ക്ക് സമീപം വലുപ്പറമ്പിൽ രാധാകൃഷ്ണൻ്റെ മകൾ നീതു ആർ. നായരാണ് (35) മരിച്ചത്.  ഇന്ന് രാവിലെ 8.45 ന് കറുകച്ചാൽ വെട്ടിക്കാവുങ്കിൽ ഇവരുടെ വീടിനു സമീപത്തെ ഇടവഴിയിൽ വച്ചായിരുന്നു അപകടം. കൂത്രപ്പള്ളി സ്വദേശിനിയായ  നീതു നിലവിൽ കറുകച്ചാൽ  വെട്ടിക്കാവിന് സമീപം പൂവൻപാറപ്പടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

രാവിലെ നീതു ചങ്ങനാശേരിയിലെ ടെക്‌സ്റ്റൈൽ ഷോപ്പിൽ ജോലിയ്ക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഈ സമയം ഈ റോഡിലൂടെ എത്തിയ ഇന്നോവ ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച റോഡരികിലേക്ക് വീണ ഇവരെ ഉടൻ തന്നെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കറുകച്ചാൽ പൊലീസ് അപകട മരണമെന്ന രീതിയിൽ കേസ് അന്വേഷിച്ചെങ്കിലും പിന്നീട് ആസൂത്രിതമായ കൊലപാതകമെന്ന് സംശയത്തിൽ എത്തുകയായിരുന്നു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ