മല്ലപ്പള്ളി കീഴ്വായ്‌പ്പൂർ പെരുമ്പ്രമാവ് പുത്തൻപുരക്കൽ ബോബൻ വർഗീസിന്റെ മകൻ തോമസ് പി തോമസ് ( ബിജോ, 26) ആണ് മരിച്ചത്. ഐലൻഡ് എക്സ്പ്രസ്സിൽ ബാംഗ്ലൂരിലേക്ക് പോകുന്നവഴി സേലം ബൊമ്മുടി റെയിൽവേ സ്റ്റേഷന് സമീപം ട്രൈയിനിന്റെ ഡോർ തുറന്നു പോയതാണ് അപകടകാരണം.
എഞ്ചിനീയറിങ് പഠനം കഴിഞ്ഞ ബാംഗ്ലൂരിലേക്ക് ജോലിക്ക് പോവുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയും ബന്ധുക്കളുമായി സംസാരിച്ചിരുന്നു. പിന്നീട് യാതൊരു അറിവും ഇല്ലായിരുന്നു. തുടർന്ന് കീഴ്വായ്‌പ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അമ്മ സീന, സഹോദരി ബെറ്റ്സി.