ആനിക്കാട് പഞ്ചായത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ഇന്നലെ രാത്രി 9.30 യോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിന് നേരെ തേക്കട കവലക്ക് സമീപത്തുവെച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. ആനിക്കാട് സ്വദേശി മനീഷിനാണ് പരിക്കേറ്റത്.
മല്ലപ്പള്ളിയിൽ പെട്രോൾ പമ്പിൽ ജോലികഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന മനീഷിനെ പന്നി കുത്തി മറിക്കുകയായിരുന്നു. ആക്രമണത്തിൽ സ്കൂട്ടറിനും തകരാറുകൾ പറ്റിയിട്ടുണ്ട്.