കറുകച്ചാലിൽ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കറുകച്ചാൽ മാന്തുരുത്തിയിൽ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞിരപ്പാറ, കാരുവേലിയിൽ പുത്തെൻപുരയ്ക്കൽ തങ്കപ്പൻ മകൻ ഗോപി കൃഷ്ണൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.00 മണിക്ക് മാന്തുരുത്തിയിലായിരുന്നു അപകടം നടന്നത്.

കറുകച്ചാലിൽ നിന്ന് സുഹൃത്തിനെ കൊണ്ടു വരാൻ പോയപ്പോൾ അമിത വേഗത്തിൻ എത്തിയ ഇന്നോവ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ച ഗോപികൃഷ്ണന്റെ മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ