ചുങ്കപ്പാറയിൽ തടിയുമായി കയറ്റം കയറിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പിന്നിലേക്കുരുണ്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു അപകടം. ചുങ്കപ്പാറ-ആലപ്രക്കാട് റോഡിൽ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. ഓട്ടോ ഓടിച്ചിരുന്ന പൊടിപ്പാറ മുരളി ഇറങ്ങി ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.
ചുങ്കപ്പാറയിൽ ലോറി പിന്നിലേക്കുരുണ്ട് ഓട്ടോയിൽ ഇടിച്ചു അപകടം
0