വാളക്കുഴി വാലാങ്കര - അയിരൂർ റോഡിൽ വാളക്കുഴി ശാന്തിപുരത്ത് കാർ തോട്ടിലേക്കു വീണു അപകടം. തൊടുപുഴ സ്വദേശികളായ ഫോട്ടോഗ്രാഫർമാരാണ് കാറിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
തോട്ടിലേക്ക് മറിഞ്ഞ കാർ ആഞ്ഞിലിമരത്തിൽ തട്ടിനിന്നതിനാൽ വാൻ അപകടം ഒഴിവായി. ബിഎംബിസി നിലവാരത്തിൽ നവീകരിച്ച റോഡിൽ അപകടങ്ങൾ വർധിച്ചിട്ടുണ്ട്. ഇവിടെ അപകടം ഉണ്ടാവും എന്ന് നാട്ടുകാർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. മഴക്കാലത്ത് ഇതിലെ വരുന്ന വാഹനങ്ങൾ തെന്നിമാറി തോട്ടിലേക്ക് മറിയാൻ സാധ്യത കൂടുതലാണ്. അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.