വെച്ചൂച്ചിറ ജവാഹർ നവോദയ വിദ്യാലയത്തിൽ 2026-27 അധ്യയന വർഷത്തെ 6ാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് 29 വരെ അപേക്ഷ നൽകാം. അപേക്ഷ https://navodaya.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ജില്ലയിലെ സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ 5ാം ക്ലാസിൽ പഠിക്കുന്നവർക്കും ജില്ലയിൽ താമസിക്കുന്നവർക്കുമാണ് അവസരം.
ഫോൺ: 04735 294263.