മണര്‍കാട് വെച്ച് ഓട്ടോറിക്ഷയില്‍ കാറിടിച്ച്‌ മല്ലപ്പള്ളി സ്വദേശി മരിച്ചു

കോട്ടയം മണർകാട് നാലുമണിക്കാറ്റില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി കോട്ടാങ്കല്‍ കുളത്തൂർ ചിത്രാലയം വീട്ടിൽ ദേവരാജൻ (64) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ മണർകാട് നാലുമണിക്കാറ്റിലായിരുന്നു അപകടം. 

മല്ലപ്പള്ളിയില്‍ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു ദേവരാജൻ. ഇദ്ദേഹത്തിന്റെ അയല്‍വാസികളായ കുടുംബവുമായാണ് ഇദ്ദേഹം ആശുപത്രിയിലേയ്ക്കു പോയത്. ഈ സമയം ഇതേ ദിശയില്‍ തന്നെ എത്തിയ കാർ ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.

ഭാര്യ മുൻ കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ദേവരാജ് . സംസ്ക്കാരം നാളെ (11/07/25) ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ