എഴുമറ്റൂർ മാക്കാടിനു സമീപത്ത് നിന്ന് ഇന്ന് രാവിലെ പെരുമ്പാമ്പിനെ പിടികൂടി. വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പ്.
സംഭവം അറിഞ്ഞതോടെ ഒട്ടേറെ ആളുകൾ സ്ഥലത്ത് തടിച്ചുകൂടി. നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചത്തിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉച്ചയോടു കൂടിയെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.
എഴുമറ്റൂരിലും സമീപം പ്രദേശങ്ങളിലും പെരുമ്പാമ്പിന്റെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു.