ആനിക്കാട് കുളത്തുങ്കൽ കവലയിൽ സ്കൂൾ ബസിന്റെ ടയർ ഊരിത്തെറിച്ചു

മല്ലപ്പള്ളി ആനിക്കാട് കുളത്തുങ്കൽ കവലയിൽ സ്‌കൂള്‍ ബസിന്റെ ടയര്‍ ഓട്ടത്തില്‍ ഊരിത്തെറിച്ചു. ആനിക്കാട് സോഫിയ ഇന്റർനാഷണൽ അക്കാദമിയുടെ ബസ്സിന്റെ ടയറാണ് ഊരിപ്പോയത്. കുട്ടികളുമായി പോകുമ്പോളായിരുന്നു ടയര്‍ ഊരിപ്പോയത്. 

കുട്ടികള്‍ സുരക്ഷിതരാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിദ്ധാർത്ഥികളെ മറ്റൊരു ബസ്സിൽ പിന്നീട് കൊണ്ടുപോയി. തകർന്നു കിടക്കുന്ന ആനിക്കാട് പഞ്ചായത്തിലെ റോഡുകളെയാണ് സ്കൂൾ ഭാരവാഹികൾ പഴിചാരുന്നത്. മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്‌കൂള്‍ വാഹനങ്ങളും പരിശോധിച്ചിരുന്നെങ്കിലും മാസങ്ങൾക്കുള്ളിൽ അപകടം സംഭവിച്ചത് എങ്ങനെ എന്ന് രക്ഷിതാക്കൾ ചോദിക്കുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ