അയിരൂർ വാലാങ്കര റോഡിൽ ചുഴനയ്ക്കും വാളക്കുഴിക്കും ഇടയിൽ ഐപിസി പടിക്കലാണ് ഈ അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് കാറിന് സൈഡ് കൊടുക്കുമ്പോൾ തെന്നിമാറി ഇലക്ട്രിക് ട്രാൻസ്ഫോർമറിൽ ഇടിച്ചതിനു ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.