മങ്കുഴിപ്പടി ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിൽ ഒരുമാസത്തെ തേനീച്ചവളർത്തൽ പരിശീലനം വ്യാഴാഴ്ച തുടങ്ങും.
18-നും 46-നും ഇടയ്ക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് സ്‌റ്റൈപ്പെൻഡ് ലഭിക്കും. കേന്ദ്ര ഗവ: അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും.
സ്വന്തമായി തേനീച്ചവളർത്താൻ ആഗ്രഹിക്കുന്നവർക്കു വായ്പാസൗകര്യവും ക്രമീകരിച്ചുനൽക്കും. ഫോൺ -9447160207, 04692682118.