പൂവനക്കടവ് – ചെറുകോൽപുഴ റോഡിലെ മല്ലപ്പള്ളി – എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറ്റൻകുടി പാലം അപകടാവസ്ഥയിൽ. 61 വർഷത്തിൽ പരം പഴക്കമുള്ള ഈ പാലം കോൺക്രീറ്റിലെ സിമന്റ് ഇളകി തോട്ടിൽവീണ നിലയിലാണുള്ളത്. കോൺക്രീറ്റിലെ സിമന്റ് ഇളകി വീണതിനാൽ ഇതിനുള്ളിൽ പാകിയിരിക്കുന്ന ഇരുമ്പുകമ്പികൾ തുരുമ്പിച്ച് ജീർണാവസ്ഥയിൽ പൂർണമായി പുറത്തു കാണാം.
തിരക്കുള്ള പാതയിൽ 21 ടണ്ണിലധികം ലോഡുമായി ഭാരവാഹനങ്ങൾ ഈ പാലത്തിലൂടെ ഉള്ള സഞ്ചാരം ആശങ്കകൾക്ക് ഇടനൽകിയിട്ടുണ്ട്. അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഒരു ദുരന്തത്തിന് ഈ പാലം കാരണമായേക്കാം.