മല്ലപ്പള്ളിയിൽ മോഷ്ടാക്കൾ വിലസുന്നു

 മല്ലപ്പള്ളി-തിരുവല്ല റോഡിൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള രണ്ട് കടകളിൽ തിങ്കളാഴ്ച പുലർച്ചെ മോഷണം. തൊടുപുഴ പൂങ്കുറിഞ്ഞിയിൽ അബ്ദുൾ മനാഫിന്റെ തൊഴിലാളി ഫിഷറീസ് മീൻകടയിലും അടുത്തുള്ള പച്ചക്കറിക്കടയിലുമാണ് മോഷണം നടന്നത്.

മീൻകടയിലുണ്ടായിരുന്ന മൂന്ന് നേർച്ചപ്പെട്ടികളും മേശയിലെ 25,000 രൂപയും സി.സി.ടി.വി. ക്യാമറയുടെ ഹാർഡ് ഡിസ്‌കും കള്ളന്മാർ കൊണ്ടുപോയി. ആകെ 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പച്ചക്കറിക്കടയിൽനിന്ന് സവാളയാണ് മോഷ്ടാക്കൾ എടുത്തത്. തിയേറ്റർ പടിയിലെ ആക്രിക്കടയിലും കള്ളൻ കയറി. 

കീഴ്വായ്പൂര് പോലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ