ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 2022-മാർച്ചിലെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം വരുമ്പോൾ മുന്നിലെത്താൻ പ്ലസ് വൺ പരീക്ഷാ ഫലം സഹായിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
2021-ലെ ഹയർസെക്കൻഡറി പരീക്ഷാ ഫലം വന്നപ്പോൾ പത്തനംതിട്ട ജില്ല പതിനാലാം സ്ഥാനത്തായിരുന്നു. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ മാർക്ക് കൂടി ചേർത്താണ് രണ്ടാം വർഷ ഫലം പ്രഖ്യാപിക്കുന്നത്.
സെപ്റ്റംബർ മാസത്തിലാണ് പരീക്ഷ നടന്നത്. പരീക്ഷയ്ക്കായി എല്ലാ വിഷയങ്ങൾക്കും ഫോക്കസ് ഏരിയ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. എല്ലാ വിഷയങ്ങൾക്കും പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങൾ വെട്ടിക്കുറച്ചിരുന്നു. ഇരട്ടി ചോദ്യങ്ങളും ഉണ്ടായിരുന്നു. കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ മികച്ചത് മൂല്യനിർണയം നടത്തണമെന്നായിരുന്നു നിർദേശം. മികച്ച വിജയം ഉണ്ടായെന്ന് അധ്യാപകർ പറഞ്ഞു.