കോഴഞ്ചേരി സംസ്ഥാനപാതയിൽ കാറിടിച്ച് വൈദ്യുതിത്തൂൺ ഒടിഞ്ഞു.
കോട്ടയം റോഡിലെ ഫെഡറൽ ബാങ്കിന് സമീപം ചൊവ്വാഴ്ച രാവിലെ അഞ്ചിനാണ് അപകടം. നെടുമ്പാശ്ശേരിയിൽനിന്ന് പത്തനാപുരത്തിന് പോയ വണ്ടിയാണ് ഇടിച്ചത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്ന് കരുതുന്നു. ആർക്കും സാരമായ പരിക്കില്ല