ആനിക്കാട് പഞ്ചായത്ത് ആറാംവാർഡിൽ പുന്നവേലി പിടന്നപ്ലാവിലെ ചായക്കടയിൽ സ്ഫോടനം ഉണ്ടായ സംഭവത്തിൽ പുന്നവേലി വേലൂർ സണ്ണി ചാക്കോ (64) യ്ക്കെതിരേ കീഴ്‌വായ്പൂര് പോലീസ് കേസെടുത്തു. ഇയാൾക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
തെള്ളകത്ത് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹം പൊട്ടിത്തെറിക്കാനിടയാക്കിയ സാധനങ്ങളുമായി കടയിൽ വന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഫൊറൻസിക് വിഭാഗത്തിന്റെ പരിശോധനകളെ അടിസ്ഥാനമാക്കിയും വീട്ടിൽനിന്ന് ഇത്തരം വസ്തുക്കൾ കണ്ടെടുത്തതും പരിഗണിച്ചാണ് നടപടി. സംഭവസ്ഥലം ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനി ബുധനാഴ്ച സന്ദർശിച്ചു.