സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ വെള്ളാവൂർ സ്വദേശിനിയെ കണ്ടെത്തി


സഹോദരനുമായി വഴക്കുണ്ടാക്കി രാത്രി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തി. വെള്ളാവൂർ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് കാടും പടർപ്പും നിറഞ്ഞ തോട്ടത്തിൽ ഒളിച്ച പൂണിക്കാവ് സ്വദേശിനിയായ 17 കാരിയെയാണ് ഇന്ന് പുലർച്ചെ 5.30 തോടെ നാട്ടുകാർ കണ്ടെത്തിയത്.

പുലർച്ചെ നടക്കാനിറങ്ങിയവരാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അവർ വിവരം അറിയിച്ചത് അനുസരിച്ചു മണിമല പൊലീസ് എത്തി പെൺകുട്ടിയെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. കൂടുതൽ  വിവരങ്ങൾ മാതാപിതാക്കളിൽ നിന്നും ശേഖരിച്ച് വരികയാണെന്നും ഇതിനുശേഷമെ പെൺകുട്ടി വീടുവിടാനുണ്ടായ കാരണത്തെക്കുറിച്ചും രാത്രിയിൽ എവിടെ തങ്ങി എന്നതിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.

രാത്രി 7.30ന് ആനക്കല്ല് ഭാഗത്ത് പെൺകുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാരിൽ ഒരാൾ എവിടെപ്പോകുന്നു എന്നു ചോദിച്ചതോടെയാണ് പെൺകുട്ടി സമീപത്തെ കാടും പടർപ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിയത്. ഉടൻ നാട്ടുകാർ കുറ്റിക്കാട്ടിലേക്ക് ചാടിയ പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ