മലപ്പുറത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുമലപ്പുറത്ത് ഒരാൾക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമാനിൽ നിന്നെത്തിയ മംഗളൂരു സ്വദേശിക്കാണ് വൈറസ് ബാധ. മഞ്ചേരി മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കു മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.

ഇതോടെ കേരളത്തിലെ ആകെ ഒമിക്രോൺ ബാധിതർ എട്ടായി. ഇന്നലെ രണ്ട് പേർക്കു കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഷാർജയിൽനിന്ന് ഈ മാസം 8ന് കൊച്ചിയിലെത്തിയ 68, 67 പ്രായക്കാരായ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ