തിരുവല്ല മാർത്തോമ്മാ കോളജിൽ ജോബ് ഫെയർ ഇന്ന്


 തിരുവല്ല മാർത്തോമ്മാ കോളജിൽ ജോബ് ഫെയർ 20-ന് രാവിലെ 9.30-ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നൂറോളം കമ്പനികൾ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ ഡവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക്ക് കൗൺസിലിന്റെ നേതൃത്വത്തിലുള്ള വൈജ്ഞാനിക സാമ്പത്തിക മിഷൻ പദ്ധതിയുടെ ഭാഗമായാണിത്. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാണ് മേള.

ഓൺലൈൻ-ഓഫ് ലൈൻ മുഖേന നൂറോളം കമ്പനികൾ പങ്കെടുക്കും. ഫുൾടൈം-പാർട്ട് ടൈം, ഫ്രീലാൻസ്, ജിഗ്, വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം എന്നീ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങൾ.

അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് ആവശ്യമായ പരിശീലനം നൽകി തൊഴിലുകൾക്ക് പ്രാപ്തരാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ജില്ലാതലത്തിൽ നടത്തുന്ന തൊഴിൽമേള. ഇതിലൂടെ പുതുവർഷത്തിൽ ചുരുങ്ങിയത് 10,000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ