കൊറ്റനാട്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ ഒമ്പതിന്



കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌ ഡിസംബർ  ഒമ്പതിന് വ്യാഴാഴ്ച 11-മണിക്ക്‌ നടക്കും. മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറൽ) വരണാധികാരിയാകും. 

തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായി നിർദേശിക്കപ്പെട്ടതിനെ തുടർന്ന് സി.പി.ഐ. അംഗമായിരുന്ന അഡ്വ. മനോജ് ചരളേൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെമ്പർ സ്ഥാനവും രാജിവെച്ചിരുന്നു.

13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് എട്ട് അംഗങ്ങളാണുണ്ടായിരുന്നത്. ഇപ്പോൾ ഇത് ഏഴായി ചുരുങ്ങിയെങ്കിലും ഭൂരിപക്ഷമുള്ളതിനാൽ ഇടതുപക്ഷ അംഗം തന്നെ പ്രസിഡന്റ് ആകും. നിലവിലെ കക്ഷിനില: എൽ.ഡി.എഫ്.-ഏഴ്, ബി.ജെ.പി.-നാല്, കോൺഗ്രസ്-ഒന്ന് എന്നിങ്ങനെയാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ