പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ സ്ഥിരീകരിച്ചു. കർണാടകയിലാണ് രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. 46 ഉം 66ഉം വയസുള്ള രണ്ട് പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ പ്രവേശിപ്പിച്ചതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.