റാന്നിയിൽ നവജാത ശിശുവിനെ ഭിത്തിയിൽ ഇടിപ്പിച്ചു കൊലപ്പെടുത്തിയ മാതാവ് അറസ്‌റ്റിൽ

 നവജാത ശിശുവിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവ് അറസ്‌റ്റിൽ. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി (21) ആണ് അറസ്‌റ്റിൽ ആയത്.

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിക്കുകയായിരുന്നു. 27 ദിവസം പ്രായമുള്ള ആൺകുഞ്ഞ് ആണ് മരിച്ചത്. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

കുഞ്ഞിന്റെ തലയിലെ ഗുരുതരമായ പരുക്കാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് എന്നും അസുഖം ആയിരുന്നു. കുട്ടിയുടെ കരച്ചിൽ സഹിക്കവയ്യാതെ ദേഷ്യത്തിൽ തല ശക്തിയായി ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇതോടെ കുട്ടി മരിച്ചതായും മാതാവ് പൊലീസിനോടു സമ്മതിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ