കറുകച്ചാലിൽ തീ പിടുത്തം


 കോട്ടയം കറുകച്ചാലിൽ പാറമടയ്ക്ക് തീ പിടിച്ചു. കറുകച്ചാൽ ചമ്പക്കര ആശ്രമം പടിയിൽ പുളിമൂട്ടിൽ മോനിച്ചന്റെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് തീ പിടുത്തമുണ്ടായത്. പാറമടയിലെ അടിക്കാടുകളിലാണ് തീ പടർന്ന് പിടിച്ചത്. നാശനഷ്ടങ്ങളില്ല.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പാടി ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘമെത്തിയാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ കലേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ സി വി സാബു , ഫയർ ആന്റ് റസ്ക്യൂ ഓഫിസർമാരായ കെ.വി വിഷ്ണു, ഹനീഷ് ലാൽ , ബിനീഷ്, എം.ജെ വിഷ്ണു, ഹോംഗാർഡുമാരായ ബിനു കുമാർ , സി.ജി. അനീഷ് കുമാർ, ഡ്രൈവർ അനീഷ് മോൻ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ