മല്ലപ്പള്ളിയിൽ അപകടമുണ്ടാക്കിയ കാർ പഞ്ചായത്ത് പ്രസിഡന്റ് തടഞ്ഞു

മല്ലപ്പള്ളി - തിരുവല്ല റോഡിൽ പഴയ സി.ഐ.ഓഫീസിന് എതിർവശത്ത് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ കാർ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസിന്റെ നേതൃത്വത്തിൽ തടഞ്ഞുനിർത്തി. 

മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലെ വിദേശമദ്യശാലയുടെ ഭാഗത്തുനിന്നാണ് കാർ വന്നത്. അപകടമുണ്ടാക്കിയ വണ്ടിക്ക് പിന്നാലെ പഞ്ചായത്ത് ജീപ്പിൽ പാഞ്ഞ് മാവേലിസ്റ്റോറിന് മുന്നിൽവച്ച് തടഞ്ഞു. എന്നാൽ മുന്നോട്ട് മാറ്റി ഒതുക്കി നിർത്താമെന്ന വ്യാജേന കാറുകാരൻ കടന്നു. പോക്കിനിടയിൽ സെൻട്രൽ ഐ.ടി.ഐ.യുടെ മുന്നിൽ രണ്ട് പേരെക്കൂടി ഇടിച്ചു. 

കാർ നമ്പർ പ്രസിഡന്റ് തന്നെ കീഴ്വായ്പൂര് ഇൻസ്പെക്ടർക്ക് കൈമാറി. പോലീസ് പിന്നാലെയെത്തി പാമലയിൽനിന്ന് വണ്ടി പിടികൂടി. മദ്യപിച്ച് കാർ ഓടിച്ച പുന്നമണ്ണിൽ സിബി വർഗീസിനെതിരേ കേസെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ