കീഴ്വായ്പൂര് കിണറ്റിൽവീണ പോത്തിൻകുട്ടിയെ രക്ഷിച്ചു


 കിണറ്റിൽവീണ പോത്തിൻകുട്ടിയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. കീഴ്വായ്പൂര് പെരുമ്പ്രാമാവ് കരിമ്പിൻകുഴിയിൽ വിജയന്റെ പോത്തിൻകുട്ടിയെയാണ് 25 അടി താഴ്ചയുള്ള മൂടിയില്ലാത്ത കിണറ്റിൽനിന്നു തിരുവല്ലയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച 11 മണിയോടെ ആയിരുന്നു സംഭവം. 

ആറടിയോളം വെളളമുള്ള കിണറ്റിൽ ഇറങ്ങിയ രക്ഷാസേനാംഗങ്ങൾ പോത്തുകുട്ടിയെ ഹോസ് ഉപയോഗിച്ച് കെട്ടിയുയർത്തി കരയ്‌ക്കെത്തിച്ച് ഉടമയെ ഏൽപ്പിക്കുകയായിരുന്നു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, സജി സൈമൺ, ശ്യാംകുമാർ, ജോസ് ആൻഡ്രൂസ്, ജയൻ മാത്യു, ഷിജുമോൻ, ജയൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ