കോമളം കടവിൽ താൽക്കാലിക പാലം

കോമളം അപ്രോച്ച് റോഡിൽ താല്കാലിക പാലം നിർമ്മിക്കാൻ തീരുമാനമായി. മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. 

മന്ത്രി മുഹമ്മദ് റിയാസുമായി സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ കോമളം പാലം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് മന്ത്രിയുടെ നിർദേശം. 

മൂന്ന് മാസങ്ങൾക്ക് മുൻപ് മണിമലയാറ്റിലുണ്ടായ രൂക്ഷമായ പ്രളയത്തിൽ പാലം ഒലിച്ചുപോയതോടെ ഗതാഗതം തടസപ്പെട്ട കോമളം പാലത്തിന്റെ സ്ഥാനത്ത് പുതിയപാലം നിർമ്മിക്കുന്നതുവരെ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ മന്ത്രി പൊതുമരാമത്ത് ചീഫ് എൻജനീയർക്ക് നിർദേശം നല്കി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ