യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവം: പ്രതികളെ കുടുക്കിയത് എസ്‌ഐയുടെ അവസരോചിത ഇടപെടല്‍

 

കല്ലൂപ്പാറയില്‍ വീട്ടില്‍ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതികളെ കുടുക്കിയത് കീഴ്വായ്പ്പൂര്‍ നൈറ്റ് പട്രോളിംഗ് ഓഫീസര്‍ എസ്‌ഐ സുരേന്ദ്രന്റെ അവസരോചിതമായ ഇടപെടലെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍. സംഭവത്തില്‍ എസ് ഐ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. 

സംഭവം ഇങ്ങനെ, നൈറ്റ് പട്രോളിംഗ് തുടരുന്നതിനിടെ കോമളം റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ട് പേരെ എസ്‌ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളായ ആല്‍വിന്‍ ജോസ്(39) , സുരേഷ് (45) എന്നിവരാണ് പൊലീസ് പിടിയിലായത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്റ്റീഫന്‍ (40)നാണ് മരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ