വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന കേസിൽ പുല്ലാട് സ്വദേശി അറസ്റ്റിൽ. ആലുംമൂട്ടിൽ രാജീവ് മാത്യു (39) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
ഇയാൾക്കെതിരേ ജില്ലയിലും പുറത്തുമായി വിവിധ സ്റ്റേഷനുകളിൽ പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. ഇലന്തൂർ വാഴവിള വീട്ടിൽ ജോൺസൺ, റാന്നി ഈട്ടിമൂട് ആഞ്ഞിലിമൂട്ടിൽ ജേക്കബ് ഏബ്രഹാം, കല്ലിശ്ശേരി ചരിവുപറമ്പിൽ ലീലാമ്മ പുന്നൂസ് എന്നിവരിൽനിന്നാണ് പണം തട്ടിയത്. ഗൾഫിൽ നഴ്സിങ് ജോലിയും മറ്റും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയെന്നാണ് പരാതി.