യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ഓൺലൈൻ രെജിസ്ട്രേഷൻ നടത്തും

  നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ http://ukrainregistration.norkaroots.org/ എന്ന ലിങ്ക് വഴി യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണം നടത്തും. പാസ്പോര്ട്ട് വിവരങ്ങൾ, പഠിക്കുന്ന സർവകലാശാല വിവരങ്ങൾ തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോർക്ക ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രയ്‌നിലെ ഇന്ത്യൻ എംബസിക്കും കൈമാറും. കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തെത്തിക്കുക എന്നതിനാണ് മുഖ്യ പരിഗണന.

മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തും. എംബസി മുഖാന്തിരം എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സഹായം ലഭ്യമാക്കും. അതിനായി മലയാളി വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേകം പോർട്ടൽ തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ നോർക്കയിൽ സജീവമായിക്കഴിഞ്ഞു. നോർക്കയുടെ ഇ മെയിൽ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം.

നോർക്ക തന്നെ മുൻകയ്യെടുത്ത് ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തിൽ ലഭിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്.

ഇന്ത്യക്കാരെ ഉക്രൈനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി.

ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എയർ ഇന്ത്യ വിമാനങ്ങൾ റൊമേനിയയിലേക്ക് അയക്കും. ഇപ്പോൾ ഉക്രൈനിലുള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.

മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ