അടൂർ, കോന്നി കേന്ദ്രീയവിദ്യാലയങ്ങളിൽ അധ്യാപക ഒഴിവ്

 അടൂർ, കോന്നി കേന്ദ്രീയവിദ്യാലയങ്ങളിൽ 2022-23 അധ്യയന വർഷത്തേക്ക് താത്കാലിക ദിവസവേതന വ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു. 

ഒന്നു മുതൽ 12 വരെ ക്ലാസുകളിലേക്കാണ് നിയമനം. പി.ജി.ടി.(ഹിന്ദി, ഇക്കണോമിക്സ്, ജീവശാസ്ത്രം, ഗണിതശാസ്ത്രം), ടി.ജി.ടി. (സയൻസ്, സോഷ്യൽ സയൻസ്, സംസ്കൃതം), പി.ആർ.ടി, ഡോക്ടർ, നഴ്സ്, കൗൺസിലർ, കംപ്യൂട്ടർ ഇൻസ്ട്രക്ടർ, കോച്ച് (വോളിബോൾ, ബാസ്കറ്റ് ബോൾ), മ്യൂസിക് ആൻഡ് ഡാൻസ്, യോഗ ഇൻസ്ട്രക്ടർ, മലയാളം ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലാണ് നിയമനം. 

അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി വെള്ളിയാഴ്ച രാവിലെ 7.30-ന് സ്കൂളിൽ എത്തണം. 

വിശദ വിവരങ്ങൾക്ക് https://adoor.kvs.ac.in 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ