12 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിനേഷൻ ഇന്നുമുതൽ

 പത്തനംതിട്ട ജില്ലയിൽ 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് ബുധനാഴ്ച മുതൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങും. കോർബെവാക്സാണ് നൽകുന്നത്. ജില്ലയിൽ 34,181 കുട്ടികളാണ് ഈ പ്രായപരിധിയിൽ വരുന്നത്.

2008 മാർച്ച് 15-ന് ശേഷം ജനിച്ച കുട്ടികൾ, 2009-ൽ ജനിച്ച കുട്ടികൾ, വാക്സിൻ എടുക്കുന്ന ദിവസം 12 വയസ്സ് പൂർത്തിയായ 2010 ൽ ജനിച്ച കുട്ടികൾ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്. 12 വയസ്സ് പൂർത്തിയായി എന്ന് രേഖ നോക്കി വാക്സിനേറ്റർമാർ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ കുത്തിവെപ്പ് എടുക്കാൻ പാടുള്ളൂ. കോർബെവാക്സ് നൽകാൻ എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക സെഷൻ സജ്ജീകരിക്കും.

പ്രാരംഭഘട്ടത്തിൽ ജില്ലയിലെ മേജർ ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ആഴ്ചയിൽ രണ്ടുദിവസം (ചൊവ്വ, ശനി) 12 മുതൽ 14 വയസ്സു പ്രായമുള്ള കുട്ടികൾക്ക് കോർബെവാക്സ് നൽകും. ഒന്നാംഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാം ഡോസും എടുക്കണം.

കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിനേഷനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ